അവസാന പന്തിൽ കാർത്തിക് മാജിക്..! നിദാഹസ് ട്രോഫി ഇന്ത്യയ്ക്ക്..
നേരെത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ മധ്യനിര ബാറ്റ്സ്മാൻ സബ്ബർ റഹ്മാൻ നേടിയ 77 റൺസാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.18 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ചഹാലാണ് ബംഗ്ലാ കടുവകളെ പ്രതിരോധത്തിലാക്കിയത്. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റൺസായിരുന്നു ബംഗ്ലാദേശിന്റെ സമ്പാദ്യം. മറുപടി ബാറ്റിങ്ങിൽ 56 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് റൺ ചേസിംഗിന് നേതൃ ത്വം നൽകിയത്.കെ.എല്‍ രാഹുല്‍ (24), മനീഷ് പാണ്ഡെ (28), ദിനേഷ് കാര്‍ത്തിക് (29) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യന്‍ വിജയത്തിൽ നിർണായകമായത്.