ഇഷ്ട കായിക താരം ആരെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി..!
എന്നാൽ ലോകം മുഴുവൻ ആരാധിക്കുന്ന കോഹ്ലിയുടെ ഇഷ്ട കായിക താരം ആരെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കോഹ്ലിയുടെ മനസ്സ് കീഴടക്കിയ ആ കായിക താരം ക്രിക്കറ്റിൽ നിന്നുള്ള ആരുമല്ല..! മറിച്ച് ടെന്നീസ് ലോകത്ത് വിസ്മയങ്ങൾ തീർക്കുന്ന ഇതിഹാസ താരം റോജർ ഫെഡററാണ് വിരാട് കോഹ്ലി ഏറ്റവും ഇഷ്ടപ്പെടുന്ന കായിക താരം. പ്രമുഖ വാച്ച് കമ്പനിയായ ടിസ്സോട്ടിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന കായിക താരത്തെക്കുറിച്ച് കോഹ്ലി വെളിപ്പെടുത്തിയത്.
ഫെഡററുടെ കളി കാണാൻ തന്നെ വല്ലാത്തൊരു മനോഹാരിതയാണ്.കൂടാതെ കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന വ്യക്തിയുമാണ് അദ്ദേഹമെന്നും കോഹ്ലി പറഞ്ഞു.തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് 36ാം വയസ്സിൽ ഫെഡറർ ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയത്. ആരാധനക്കപ്പുറം ഫെഡറർ എന്ന താരത്തോട് തികഞ്ഞ ബഹുമാനവും പുലർത്തുന്ന ആളാണ് താനെന്നും കോഹ്ലി കൂട്ടിച്ചേർത്തു.