ലോക ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി അഫ്ഗാൻ താരം റാഷിദ് ഖാൻ
അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഗർ സ്ഥാനിക്സൈക്ക് പരിക്കേറ്റതോടെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായ റാഷിദ് ഖാനെ നായകനായി ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചത്. പരിമിത ഓവർ ക്രിക്കറ്റിലും ടെസ്റ്റിലും സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് റാഷിദ് ഖാൻ. ലോകകപ്പിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ റാഷിദ് ഖാന്റെ നായകത്വത്തിന് കീഴിൽ ഇറങ്ങിയ അഫ്ഗാനിസ്ഥാൻ വെസ്റ്റ് ഇൻഡീസിനെ 29 റൺസിന് തോൽപ്പിച്ചിരുന്നു. നിലവിൽ ടി20 യിലും ഏകദിനത്തിലും ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതാണ് റാഷിദ് ഖാൻ. ഏകദിന റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്പ്രീത് ഭുംറയ്ക്കൊപ്പമാണ് റാഷിദ് ഖാൻ ഒന്നാം സ്ഥാനം പങ്കിടുന്നത്.ഏറ്റവും ചെറിയ പ്രായത്തിൽ തതന്നെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ താരമെന്ന റെക്കോർഡും റാഷിദ് ഖാന് സ്വന്തമാണ്.