‘സുഡാനി ഫ്രം നൈജീരിയ’ പ്രഖ്യാപിച്ചത് ‘കെഎൽ പത്ത്’ ചിത്രത്തിലൂടെ.സോഷ്യൽ മീഡിയ കണ്ടെത്തിയ ‘മുഹ്സിൻ ബ്രില്യൻസ്’ കാണാം..
സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്സിൻ പരാരിയുടെ ആദ്യമായി സംവിധാനം ചെയ്ത കെഎൽ പത്ത് എന്ന ചിത്രത്തിലാണ് സുഡാനി ഫ്രം നൈജീരിയ എന്ന ആശയം പങ്കുവെക്കുന്നത്.നീരജ് മാധവ് അവതരിപ്പിച്ച കഥാപാത്രമാണ് നൈജീരിയയിൽ നിന്നുള്ള സുഡാനി തന്റെ കയ്യിലുണ്ടെന്ന് പറയുന്നത്.”ഓൻ വന്നില്ലെങ്കി എന്താ..? എന്റെക്കലൊരു ഉസാർ ഐഡിയ ഉണ്ട്..സുഡാനി ഫ്രം നൈജീരിയ..” നീരജ് മാധവ്പറഞ്ഞ ഡയലോഗിലൂടെ തങ്ങളുടെ അടുത്ത ചിത്രത്തിന്റെ അനൗദ്യോഗിക പ്രഖ്യാപനമാണ് മുഹ്സിൻ നടത്തിയതെന്നാണ് സോഷ്യൽ മീഡിയയിലെ ‘കേമന്മാർ’ കണ്ടെത്തിയിരിക്കുന്നത്. സിനിമയിലെയും സംവിദായകന്റെയും ബ്രില്ല്യൻസ് അണുവിട വിടാതെ പരിശോധിക്കുന്ന സോഷ്യൽ മീഡിയ ഇതിനും ഒരു പേരിട്ടു. ‘മുഹ്സിൻ ബ്രില്ല്യൻസ്..’ വീഡിയോ കാണാം