റയലും കടന്ന് നെയ്മർ..! കൂടുമാറുന്നത് ഈ ക്ലബ്ബിലേക്ക്..?
മുന്നേറ്റ നിരയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന മാഞ്ചസ്റ്റർ യൂണൈറ്റഡാണ് താരത്തെ സ്വന്തമാക്കാനായി മുൻപന്തിയിലുള്ളത്.എന്നാൽ യൂണൈറ്റെഡിനേക്കാൾ മാഞ്ചസ്റ്റർ സിറ്റിയെയാണ് നെയ്മർ പ്രധാനമായും പരിഗണിക്കുന്നതെന്നാണ് ഡോൺ ബാലൺ റിപ്പോർട്ട് ചെയ്യുന്നത്.
നെയ്മറെ വിട്ടു നൽകുന്നതിനായി പിഎസ്ജി ആവശ്യപ്പെടുന്ന തുക നല്കാൻ റയലിന് കഴിയില്ലെന്നതാണ് താരത്തെ മറ്റു ക്ലബുകളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രികരിക്കാൻ പ്രേരിപ്പിച്ചത്. ഒരു ഗോൾകീപ്പർ, മിഡ്ഫീൽഡർ, സ്ട്രൈക്കെർ എന്നിങ്ങനെ മൂന്നു താരങ്ങളെയാണ് അടുത്ത ട്രാൻസ്ഫർ വിൻഡോയിലൂടെ റയൽ ടീമിലെത്തിക്കാൻ മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.എന്നാൽ നെയ്മറിനു മാത്രമായി വലിയ തുക മുടക്കേണ്ടിവന്നാൽ അത് മറ്റു താരങ്ങളെ വാങ്ങുന്നതിൽ നിന്നും ടീമിനെ പുറകോട്ടടിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. നേരെത്തെ ബാഴ്സയിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്ന് നെയ്മർ വെളിപ്പെടുത്തിയിരുനെങ്കിലും ഉയർന്ന ട്രാൻസ്ഫർ തുക തന്നെയാണ് ബാഴ്സയ്ക്കും വിനയായത്.