‘ആ പെനാൽറ്റി അനുവദിക്കരുതായിരുന്നു’; ഫൈനലിലെ വിവാദ പെനാൽറ്റിയെക്കുറിച്ച് ഹോസെ മൗറിഞ്ഞോ

July 18, 2018

റഷ്യൻ ലോകകപ്പിലെ ഫൈനലിൽ ക്രോയേഷ്യക്കെതിരെ വിധിക്കപ്പെട്ട പെനാൽറ്റിക്കെതിരെ ഹോസെ മൗറിഞ്ഞോ. ഇറ്റാലിയൻ മാധ്യമങ്ങളൊടെ സംസാരിക്കവെയാണ് ഫൈനലിൽ ഫ്രാൻസിനനുകൂലമായി വിളിക്കപ്പെട്ട പെനാൽറ്റിയിൽ മൗറിഞ്ഞോ അതൃപ്തി രേഖപ്പെടുത്തിയത്

“വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തിന്റെ അനാവശ്യ ഇടപെടലാണ് അത്തരമൊരു പെനാൽട്ടി അനുവദിക്കപ്പെടുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്.വലിയ ഫൗളുകൾ കണ്ടെത്തുന്നതിനാണ് വിഎആർ ഉപയോഗിക്കേണ്ടത്.അത്തരം സാഹചര്യങ്ങളിൽ റഫറിയുടെ തീരുമാനങ്ങൾ തിരുത്താൻ വിഎആറിനു പറ്റും.ഫ്രാൻസിനനുകൂലമായി വിധിക്കപ്പെട്ട പെനാൽറ്റി വിഎആറിന്റെ ഉദ്ദേശശുദ്ധി തകർക്കുന്നു. നന്നായി കളിച്ചുകൊണ്ടിരുന്ന ഒരു ടീമിനെ മൊത്തത്തിൽ ഉലച്ചു കളഞ്ഞു ആ തീരുമാനം” മൗറിഞ്ഞോ പറഞ്ഞു.

റൊണാൾഡോയുടെ യുവന്റസ് പ്രവേശനത്തോടെ ഇറ്റാലിയൻ ലീഗിന് കൂടുതൽ പ്രാധാന്യം കൈവരുമെന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് ലോകത്തെ ഏറ്റവും മികച്ച ലീഗെന്നും  ലയണൽ മെസ്സിയുടെ സാന്നിധ്യമാണ് സ്പാനിഷ് ലീഗിനെ കൂടുതൽ ജനകീയമാക്കുന്നതെന്നും  മൗറിഞ്ഞോ കൂട്ടിച്ചേർത്തു.