മനോഹരം കാടിനു നടുവിലെ ഈ പുസ്തകശാല; ചിത്രങ്ങള്‍ കാണാം

നല്ലൊരു ലൈബ്രറിയിലിരുന്ന് പുസ്തങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നര്‍ നിരവധിയാണ്. ഇത്തരക്കാര്‍ക്ക് പറ്റിയ ഒരിടമുണ്ട്. ചൈനയിലെ ബെയ്ജിങിലുള്ള ലിയുവാന് പുസ്തകശാല. ചുറ്റും കാടാണെങ്കിലും അത്ര നിസാരമാക്കേണ്ട ഈ ലൈബ്രറിയെ. ഒന്നു കയറിയാല്‍ ആരും ഒരു പുസ്തകമെടുത്തു വായിച്ചുപോകും.
മരച്ചില്ലകള്‍ക്കൊണ്ടാണ് വായനശാല അലങ്കരിച്ചിരിക്കുന്നത്. വായനക്കാര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളൊന്നും സജ്ജമാക്കിയിട്ടില്ല എന്നതാണ് മറ്റൊരു ആകര്‍ഷണം. തറയിലോ മറ്റുമായി ഇഷ്ടാനുസരണം ഇരുന്ന് പുസ്തകം വായിക്കാം. ഒരേ സമയം നാല്‍പ്പത് പേര്‍ക്ക് മാത്രമേ ഈ ലൈബ്രറിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.
അത്ര എളുപ്പത്തില്‍ ഈ ലൈബ്രറിയിലേക്ക് എത്തിപ്പെടാനും സാധിക്കില്ല. ലൈബ്രറിക്കു ചുറ്റും പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നിന് ചെരുവുകളാണ്. ഒരു അരവിക്കു നടുവിലൂടെയുള്ള പാലത്തിലൂടെ കടന്നുവേണം ലൈബ്രറിയിലെത്താന്‍.
തടിയില്‍ നിര്‍മ്മിച്ചതിനാല്‍ വായനശാലയുടെ അകത്തും ആരെയും ആകര്‍ഷിക്കുന്ന ഒരു അന്തരീക്ഷം തന്നെയാണ്. ചില്ലും സ്റ്റീലുമുപയോഗിച്ചാണ് ലൈബ്രറിയുടെ അടിത്തറ ഒരുക്കിയിരിക്കുന്നത്.