ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന നിക്ക്; ചിത്രങ്ങല്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര

October 1, 2018

ഫുട്‌ബോള്‍ ജേഴ്‌സിയിട്ട് താരങ്ങള്‍ക്കൊപ്പം കാല്‍പന്ത് കളിക്കുന്ന നിക്ക് ജോനാസിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. പ്രിയങ്ക ചോപ്രയുടെ പ്രതിശ്രുതവരനായ നിക്ക് ജോനാസാണ് കാല്‍പന്തുകളിയിലും ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. പ്രിയങ്കയെ കാണാന്‍ മുബൈയിലെത്തിയ നിക്ക് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു.

പ്രിയങ്ക ചോപ്ര തന്നെയാണ് ഫുട്‌ബോള്‍ കളിക്കുന്ന നിക്കിന്റെ ചിത്രങ്ങള്‍ ആദ്യം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ ഫുട്‌ബോള്‍ മൈതാനത്തെ പുതിയ താരത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

ബോളിവുഡ് താരങ്ങളായ ആദിത്യ റോയ് കപൂര്‍, ഇഷാന്‍ ഖതര്‍, തുടങ്ങിയവര്‍ക്കു പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയും നിക്കിനൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ഓഗസ്റ്റിലായിരുന്നു പ്രിയങ്കാ ചോപ്രയുടെയും നിക്കിന്റെയും വിവാഹനിശ്ചയം. മുംബൈ തന്നെയായിരുന്നു വിവാഹ നിശ്ചയത്തിന്റെയും വേദി.