വൈറലായി രൺബീർ- ആലിയ ചിത്രങ്ങൾ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

October 19, 2018

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരങ്ങളാണ് ആലിയ ഭട്ടും രൺബീർ കപൂറും.  ബോളിവുഡിൽ ഏറെക്കാലമായി ചർച്ചയായിക്കൊണ്ടിരിക്കുന്ന പ്രണയമാണ് രൺബീർ ആലിയ താരങ്ങളുടേത്. ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ന്യൂയോർക്കിൽ നിന്നെടുത്ത ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

രൺബീറിന്റെ അച്ഛന്റെ ചികിത്സയുടെ ഭാഗമായാണ് രൺബീർ ന്യൂയോർക്കിൽ എത്തിയത്. അതിന് പിന്നാലെയാണ് രൺബീറും ആലിയയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്..

താരങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അംഗീകരിച്ച ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാകുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അതേസമയം വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ ഇരുവരും ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.

ബോളിവുഡിലെ താര ജോഡികളുടെ വൈറലായ ചിത്രങ്ങൾ കാണാം..