രണ്‍ബീറും ആലിയയും ന്യൂയോര്‍ക്കില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

October 18, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് പ്രണയജോഡികളായ രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും ചിത്രങ്ങള്‍. ഇടവേളകള്‍ ഒരുമിച്ച് ആഘോഷിക്കാറുള്ള ഇരുവരുടെയും ചിത്രങ്ങള്‍ നേരത്തെയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

രണ്‍ബീര്‍ തന്നെയാണ് ആലിയയുമൊത്തുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. രണ്‍ബീറിന്റെ അമ്മയും ചിത്രങ്ങള്‍ പങ്കുവെച്ചു. ‘ദ് സ്‌ട്രെങ്ത്’ എന്ന അടിക്കുറിപ്പോടുകൂടിയാണ് അമ്മ ചിത്രങ്ങള്‍ പങ്കുവെച്ചത്.

‘ദ് ബിഗ് ആപ്പിള്‍’ എന്ന കുറിപ്പോടെയാണ് ആലിയ രണ്‍ബീറുമൊത്തുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.