സാരിയിൽ സുന്ദരിയായി ദീപിക; വിവാഹ വിരുന്നിലെ ചിത്രങ്ങൾ കാണാം

November 22, 2018

കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളാണ് ബോളിവുഡിലെ താരദാമ്പതികൾ ദീപികയും രൺവീറും.. താരങ്ങളുടെ വിവാഹമായിരുന്നു കഴിഞ്ഞ പതിനാലാം തിയതി. ഇറ്റലിയിൽ വച്ചാണ് വിവാഹ ചടങുകൾ നടന്നത്. വിവാഹത്തിന് ശേഷം മുംബൈയിലെ രൺവീറിന്റെ വീട്ടിലെത്തിയ താരങ്ങൾ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ വെച്ച് വെഡിങ് റിസപ്‌ഷൻ നടത്തിയിരുന്നു. ദീപികയുടെ ജന്മനാടായ ബംഗളൂരുവിലെ ലീല പാലസിലായിരുന്നു പ്രിയപ്പെട്ടവർക്കായി വിവാഹ വിരുന്ന് സംഘടിപ്പിച്ചത്.

പാരമ്പര്യ തനിമ നിലനിർത്തുന്ന വിവാഹ വസ്ത്രങ്ങളിലെത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള സാരിയണിഞ്ഞാണ് ദീപിക ചടങ്ങിൽ എത്തിയത്, രൺവീർ ബ്ലാക്ക് കളർ ഷർവാനിയാണ് ധരിച്ചത്.

ഈ മാസം 28 ന് മുംബൈയിൽ വച്ച് സിനിമ മേഖലയിലെ പ്രിയപ്പെട്ടവർക്കായും റിസപ്‌ഷൻ ഒരുക്കുന്നുണ്ട്. വിവാഹ റിസപ്‌ഷനിലെ ചിത്രങ്ങൾ കാണാം…