ഫ്ളവേഴ്സ് ഓൺലൈൻ സഘടിപ്പിച്ച ദി ഗ്രേറ്റ് ട്രോളൻ അവാർഡ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു…
ആക്ഷേപഹാസ്യത്തിന് പുതിയ രൂപത്തിന്റെ രസം അനുഭവിക്കുന്ന ആസ്വാദകര്ക്കൊപ്പം അതിന്റെ ചൂട് അറിഞ്ഞവരും ഏറെയാണ് നമുക്കിടയിൽ…കേരളത്തിലെ മികച്ച ട്രോളൻമാരെ കണ്ടെത്തുന്നതിനായി ഫ്ളവേഴ്സ് ഓൺലൈൻ സംഘടിപ്പിച്ച ദി ഗ്രേറ്റ് ട്രോളൻ അവാർഡ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
ട്രോളുകൾ മാത്രമല്ല ട്രോളന്മാരും വൈറലാകുന്ന പുതിയ കാലത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
കേമന്മാരായ ട്രോളന്മാർ നടത്തുന്ന ഈ ക്രിയേറ്റിവിറ്റിക്ക് അവരർഹിക്കുന്ന ആദരം നൽകേണ്ടതല്ലേ ? ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഫ്ളവേഴ്സ് ഓൺലൈൻ നടത്തിയ ഈ പരുപാടി. മികച്ച ട്രോളൻമാരെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ഈ യാത്രയിൽ ഫ്ളവേഴ്സ് ഓൺലൈനൊപ്പം അണിചേർന്നത് ആയിരക്കണക്കിന് ആളുകളായിരുന്നു.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ട്രോളുകൾ തയാറാക്കുന്ന ട്രോളന്മാരെ തേടിയുള്ള ഫ്ലവേഴ്സ് ഓൺലൈൻ ദി ഗ്രേറ്റ് ട്രോളൻ അവാർഡിന് ഇതോടെ തിരശീല വീഴുകയാണ്.