വിവാഹ വേദിയിൽ ആടിപ്പാടി താരദമ്പതികൾ; ചിത്രങ്ങൾ കാണാം

November 20, 2018

ബോളിവുഡ് ആരാധകര്‍ വളരെക്കാലമായി കാത്തിരുന്ന വിവാഹമായിരുന്നു താരജോഡികളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും. ഇറ്റലിയില്‍ വെച്ചാണ് ഇരുവരും കഴിഞ്ഞ പതിനാലാം തിയതി വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇറ്റലിയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. മാധ്യമങ്ങൾക്ക് പോലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ചടങ്ങിലെ പുതിയ ചിത്രങ്ങൾ താരങ്ങൾ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.


വിവാഹത്തിന് ശേഷം മുംബൈയിൽ തിരിച്ചെത്തിയ താരങ്ങൾ സിനിമ പ്രവർത്തകർക്കായി പ്രത്യേക പാർട്ടിയും സഘടിപ്പിച്ചിട്ടുണ്ട്.