ആഴക്കടലിലെ മീനുകള്‍ക്കൊപ്പം ‘തീവണ്ടി’യിലെ നായിക; വീഡിയോ

November 20, 2018

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ‘തീവണ്ടി’. നടി സംയുക്താ മോനോന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടതും ഈ ചിത്രത്തിലൂടെയായിരുന്നു. ‘തീവണ്ടി’ എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ സംയുക്താ മേനോന്‍ മലയാള സിനിമാ പ്രേമികള്‍ക്ക് പ്രീയങ്കരിയായി. തീവണ്ടിക്ക് ശേഷം പുറത്തിറങ്ങിയ ‘ലില്ലി’ എന്ന ചിത്രത്തിലും അഭിനയമികവുകൊണ്ട് സംയുക്താ മേനോന്‍ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായി.


ചുരുങ്ങിയ കാലയലവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സംയുക്താ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്. താരത്തിന്റെ അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമാണ് ആരാധകര്‍ കൈയടിക്കുന്നത്.


മാലിദ്വീപിലാണ് സംയുക്ത അവധി ആഘോഷിക്കുന്നത്. ആരാധകര്‍ക്കായി സാമൂഹ്യമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന താരം തന്റെ വിനോദ സഞ്ചാരത്തെക്കുറിച്ചും വിശേഷങ്ങള്‍ പങ്കുവെച്ചു. മാലിയില്‍ സ്‌കൂബ ഡൈവിങ് നടത്തുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സംയുക്താ മേനോന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.