ഗൗരി ജി കിഷന്‍ ‘അനുഗ്രഹീതന്‍ ആന്റണി’യിലൂടെ മലയാള സിനിമയിലേക്ക്

December 3, 2018

വിജയ് സേതുപതിയും തൃഷയും ഒരുമിച്ചെത്തിയ ’96’ എന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. തീയറ്ററുകളില്‍ ചിത്രം മികച്ച പ്രതികരണം നേടിയിരിന്നു. ’96’ ല്‍ കുഞ്ഞു ജാനുവായി എത്തിയ ഗൗരി ജി കിഷോറിനെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ മലയാള സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഗൗരി.

‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലൂടെയാണ് ഗൗരിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. സിനിമയുടെ പോസ്റ്ററിനൊപ്പം ഗൗരിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സണ്ണിവെയ്ന്‍ തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചതും.

Read more: യൂട്യൂബില്‍ സൂപ്പര്‍ഹിറ്റായി ’96’ ലെ ഗാനം; പത്ത് ദിവസംകൊണ്ട് വീഡിയോ കണ്ടവര്‍ 20 ലക്ഷത്തിലും അധികം

തൃഷ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് 96 ല്‍ ഗൗരി അവിസ്മരണീയമാക്കിയത്. പ്രേക്ഷകരും ഗൗരിയെ അഭിനന്ദിച്ച് രംഗത്തത്തിയിരുന്നു. 96 ലെ ഗൗരിയുടെ അഭിനയമികവും എടുത്തുപറയേണ്ടതാണ്.