‘പത്ത് വർഷം മുമ്പ് ദേ ഞാൻ ഇങ്ങനെയായിരുന്നു’; സമൂഹ മാധ്യമങ്ങളിൽ തരംഗമായി പുതിയ ചാലഞ്ച്, ഏറ്റെടുത്ത് സിനിമ താരങ്ങളും..

January 17, 2019

സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് പത്ത് വർഷം മുമ്പുള്ള ഫോട്ടോ പോസ്റ്റ് ചെയുന്ന പുതിയ ചാലഞ്ച്.. സിനിമ താരങ്ങൾ അടക്കമുള്ള നിരവധി താരങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് പുതിയ ചാലഞ്ച്. ഇപ്പോഴുള്ള ചിത്രത്തിനൊപ്പം പത്ത് വർഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്യുക എന്നുള്ളതാണ് പുതിയ ചാലഞ്ച്.

ബോളിവുഡ് താരങ്ങൾക്കൊപ്പം നടിമാരായ ഭാവന, പേർളി മാണി, ശ്രിന്ദ, അഹാന, ആര്യ, നടന്മാരായ അജു വർഗീസ്, ഉണ്ണി മുകുന്ദൻ, തുടങ്ങിയവരും ചലഞ്ചിൽ ഭാഗമായിരിക്കുകയാണ്. താരങ്ങളുടെ ഈ ചിത്രങ്ങൾക്കും പുതിയ ചാലഞ്ചിനും ആരാധകർ നിരവധിയാണ്. സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ചിത്രങ്ങൾ കാണാം…