സൈക്കിൾ അഭ്യാസവുമായി സൗബിൻ; വീഡിയോ കാണാം..

January 3, 2019

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സൗബിൻ സാഹിർ. സൗബിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹർത്താൽ ദിനത്തിൽ കൊച്ചി നിരത്തിലൂടെ സൈക്കിൾ ഓടിക്കുന്ന സൗബിനെയാണ് വിഡിയോയിൽ കാണുന്നത്. കൈകൾ വിട്ടുകൊണ്ടാണ് താരം സൈക്കിൾ ഓടിക്കുന്നത്. സൗബിന്റെ വീഡിയോയ്ക്ക് ഇതിനോടകം തന്നെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. താരം തന്നെയാണ് വീഡിയോ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം സൗബിൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ’ പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സൗബിൻ ചിത്രം ‘കുമ്പളങ്ങി നൈറ്റ്സി’നായും അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.