‘ഉമ്മ ചോദിച്ചതല്ല പേരുപറഞ്ഞതാ…ഉമ്മച്ചന്‍’; കിടിലന്‍ ടിക് ടോക്കുമായി ജഗതിയുടെ മകള്‍ പാര്‍വ്വതി

January 1, 2019

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയടെ പുതിയ ടിക് ടോക്ക്‌ വീഡിയോ. വെള്ളിത്തിരയില്‍ മലയാളികള്‍ക്ക് ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരമാണ് ജഗതി ശ്രീകുമാര്‍. ജഗതി അവിസ്മരണീയമാക്കിയ സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎബിഎഡ് എന്ന ചിത്രത്തിലെ ഉമ്മച്ചനായാണ് പാര്‍വ്വതി കൈയടി നേടുന്നത്.

പാര്‍വ്വതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈടിക് ടോക്ക്‌ വീഡിയോ പങ്കുവെച്ചത്. മുമ്പും പലതവണ ജഗതിയുടെ ഹാസ്യരംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് പാര്‍വ്വതി ഡബ്‌സ്മാഷുകള്‍ ചെയ്തിട്ടുണ്ട്. കിലുക്കം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ ജഗതിയുടെ ഹാസ്യരംഗങ്ങള്‍ മനോഹരമായിതന്നെ ഡബ്ബ്‌സ്മാഷിലൂടെ അവതരിപ്പിച്ചിട്ടുണ്ട് പാര്‍വ്വതി.