ഇത്തിരികുഞ്ഞന്‍ കടുകിലുമുണ്ട് ഗുണങ്ങളേറെ

February 16, 2019

കാണാന്‍ ഇത്തിരികുഞ്ഞനാണ് കടുകെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ ഈ കടുക് അല്പം വമ്പന്‍ തന്നെയാണ്. കടുക് ചേര്‍ക്കുന്ന കറികള്‍ക്ക് രുചി മാത്രമല്ല ഗുണവും കൂടുതലാണ്. കടുകിന്റെ ചില ഗുണങ്ങളെ പരിചയപ്പെടാം

ശരീരഭാരം കുറയ്ക്കാന്‍ കടുക് നല്ലതാണെന്ന് അടുത്തിടെ ഇംഗ്ലണ്ട് ഓക്‌സ്‌ഫോര്‍ഡ് പോളിടെക്‌നിക് ഇന്‍സിറ്റ്റ്റിയീട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഒരു ടീസ്പൂണ്‍ കടുകിന് നാല് കലോറിയോളം കുറയ്ക്കാന്‍ കഴിവുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും കടുക് സഹായിക്കും.

കടുകില്‍ സെലേനിയവും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ആസ്തമയ്ക്കും ആമവാദത്തിനും നല്ലൊരു പരിഹാരംകൂടിയാണ് കടുക്. ഇതിനുപുറമെ ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും കടുക് സഹായിക്കുന്നു.

ഭക്ഷണത്തില്‍ കടുക് ചേര്‍ക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിനും സഹായിക്കും. ഒരു പരിധിവരെ ദഹനപ്രശ്‌നങ്ങള്‍ക്കും കടുക് നല്ലൊരു പരിഹാരമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കടുക് ഉത്തമ പരിഹാരമാണ്.