സ്ട്രോബറിയിലുണ്ട് ആരോഗ്യഗുണങ്ങള്‍ ഏറെ

കാണാന്‍ ഏറെ അഴകുള്ള ഒന്നാണ് സ്ട്രോബറി. എന്നാല്‍ കാഴ്ചയില്‍ മാത്രമല്ല സ്ട്രോബറി കേമന്‍. ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും ഏറെ മുന്നിലാണ് സ്ട്രോബറി പഴങ്ങള്‍. നിരവധിയായ ആരോഗ്യഗുണങ്ങള്‍ ഈ പഴത്തിനുണ്ട്. അതുകൊണ്ടുതന്നെ സ്ട്രോബറി ഇടയ്ക്കൊക്കെ കഴിക്കുന്നത് നല്ലതാണ്.
വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ് സ്ട്രോബറി. ദിവസവും രണ്ട് സ്ട്രോബറി വീതം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഹൃദയാരോഗ്യത്തിന് ഉത്തമമാണ് സ്ട്രോബറി. ശരീരത്തില്‍ അമിതമായ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ചെറുക്കാനും സ്ട്രോബറി നല്ലതാണ്. അതുകൊണ്ടുതന്നെ ഒരു പരിധിവരെ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ സ്ട്രോബറി സഹായിക്കും.
ദഹനപ്രക്രീയയെ സുഗമമാക്കുന്നതിനും സ്ട്രോബറി സഹായിക്കുന്നു. ധാരളം നാരുകള്‍ അടങ്ങിയിട്ടുണ്ട് ഈ ഫലത്തില്‍. അതിനാല്‍ ദഹനം സുഗമമാക്കും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് സ്ട്രോബറി. കാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളുടെ വളര്‍ച്ചയെ തടയാനും സ്ട്രോബറിക്ക് ശേഷിയുണ്ട്.
ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സ്ട്രോബറി സഹായിക്കുന്നു. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയതിനാല്‍ തലമുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താനും മുടിയുടെ ആരേഗ്യം സംരക്ഷിക്കുന്നതിനും സ്ട്രോബറി ഉത്തമമാണ്.