ചെമ്പന്‍ വിനോദും ജോജു ജോര്‍ജും ഒരുമിച്ചെത്തുന്നു; ‘പൊറിഞ്ചുമറിയംജോസ്’-ല്‍
അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ നടന്മാരാണ് ചെമ്പന്‍ വിനോദും ജോജു ജോര്‍ജും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ചലച്ചിത്രലോകത്തെ പ്രധാന വിശേഷം. ‘പൊറിഞ്ചുമറിയംജോസ്’ എന്നാണ് ചിത്രത്തിന്റെ പേര്.
പേരില്‍തന്നെ ഒരല്പം കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.