കണ്ടുകൊണ്ടേയിരിക്കാന്‍ തോന്നും, അത്രമേല്‍ സുന്ദരം ഈ കവര്‍ സോങ്: വീഡിയോ
ചില പാട്ടുകള്‍ക്ക് ഭംഗി കൂടുതലാണ്. കാതുകള്‍ക്കുമപ്പറം അവയങ്ങനെ ഹൃദയത്തില്‍ അലയടിച്ചുകൊണ്ടേയിരിക്കും. നേര്‍ത്ത ഒരു മഴനൂലു പോലെ ഉള്ളിലെവിടെയോ തോരാതെ പെയ്തുകൊണ്ടേയിരിക്കും. സംഗീതത്തിന്റെ ഭംഗി പലപ്പോഴും വര്‍ണ്ണനകള്‍ക്കും അതീതമാണ്. ചിലപ്പോള്‍ തേങ്ങലുകളെ അതിജീവിക്കാന്‍, മറ്റു ചിലപ്പോള്‍ ആനന്ദത്തില്‍ ലയിക്കാന്‍ അതുമല്ലെങ്കില്‍ വെറുതെയങ്ങനെ കേട്ടിരിക്കാന്‍ പാട്ടുകളെ കൂട്ടുപിടിക്കുന്നവരാണ് പലരും. ഹൃദയത്തില്‍ അത്രമേല്‍ ആഴത്തില്‍ വേരൂന്നുവാന്‍ കെല്പുണ്ട് ചില പാട്ടുകള്‍ക്ക്.
മാന്ത്രിക സംഗീതം എന്നു വിശേഷിപ്പിക്കാറുണ്ട് ചില പാട്ടുകളെ നാം. വല്ലാത്തൊരു ആകര്‍ഷണമാണ് അത്തരം പാട്ടുകളോട്. ‘കണ്മണി അന്‍പോടു കാതലെന്‍…’ എന്ന ഗാനവും ഇതുപോലെയാണ്. മാന്ത്രിക സംഗീതം. പാടാന്‍ അറിയാത്തവര്‍ പോലും കുറഞ്ഞ പക്ഷം ഒന്നു മൂളിയെങ്കിലും നോക്കിയിട്ടുണ്ടാകും ഈ പാട്ട്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഈ പാട്ടിന്റെ ഒരു കവര്‍ വേര്‍ഷന്‍. വെറുമൊരു കവര്‍ സോങ് എന്നുപറഞ്ഞ് നിസാരവത്കരിക്കാനാവില്ല ഈ പാട്ടിനെ. ദൃശ്യചാരുതയില്‍ മാന്ത്രിക സംഗീതം പോലെ പെയ്തിറങ്ങുന്ന ഈ കവര്‍ സോങ് സമ്മാനിക്കുന്നത് പാട്ടിന്റെ മറ്റൊരു ലോകംതന്നെ.
1991-ല്‍ പുറത്തിറങ്ങിയ ‘ഗുണ’എന്ന തമിഴ് സിനിമയിലേതാണ് കണ്മണി അന്‍പോടു കാതലന്‍… എന്ന ഗാനം. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഇന്നും പാട്ടു പ്രേമികള്‍ക്കിടയില്‍ നിറഞ്ഞു നില്ക്കുന്ന നിത്യഹരിത ഗാനമാണ് കണ്മണി അന്‍പോടു കാതലന്‍…