ക്യൂട്ട് ലുക്കില്‍ അസിന്റെ കുഞ്ഞുമാലാഖ; ഫ്രീക്കെന്ന് സോഷ്യല്‍മീഡിയ
വെള്ളിത്തിരയിലെ താരങ്ങളുടെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ അവരുടെ വീട്ടുവിശേഷങ്ങള്‍ അറിയുന്നതിലും ആരാധകര്‍ എക്കാലത്തും തല്പരരാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും താരങ്ങള്‍ക്കൊപ്പം അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നു. താര പുത്രന്മാര്ക്കും താര പുത്രികള്ക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഉള്ള സ്വാധീനം ചെറുതല്ല. കുട്ടിത്താരങ്ങളുടെ കുസൃതി നിറഞ്ഞ ചിത്രങ്ങളും വീഡിയോയുമെല്ലാം സാമഹൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ സ്ഥാനം പിടിക്കാറുണ്ട്. അസിന്റെ കുഞ്ഞുമാലാഖയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം.
Read more:ക്യൂട്ട് ലുക്കില്‍ അസിന്റെ കുഞ്ഞുമാലാഖ; ഫ്രീക്കെന്ന് സോഷ്യല്മഡിയ
വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും അസിന് ഇന്നും ആരാധകര്‍ ഏറെയാണ്. മുമ്പും അസിന് തന്റെ കുഞ്ഞു മാലാഖയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായമണിഞ്ഞ അരിന്റെ ചിത്രങ്ങളായിരുന്നു അസിന് പങ്കുവെച്ചത്.