ഇത് ലാലേട്ടന്റെ കലാവിരുത്; ചിത്രങ്ങൾ പങ്കുവെച്ച് അജു വർഗീസ്

April 26, 2019

മോഹൻലാലിൻറെ പെയ്‌ന്റിംഗുകളോടും ചിത്രങ്ങളോടുമുള്ള താത്പര്യം സമൂഹ മാധ്യമങ്ങളിൽ നേരത്തെ മുതലെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ അദ്ദേഹം ഒരു ചിത്രകാരൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ അജു വർഗീസ്. അജു തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെ പങ്കുവെച്ച ലാലേട്ടന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചചെയ്യുന്നത്. മോഹൻലാൽ വരച്ച മൂന്ന് ചിത്രങ്ങൾ പങ്കുവെച്ച അജു ‘സ്നേഹത്തിന്റെ കയ്യൊപ്പ്’, ‘അമൂല്യമായ സമ്മാനം’തുടങ്ങിയ   ഹാഷ്‌ടാഗോടുകൂടിയാണ് ചിത്രങ്ങൾ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.


അതേസമയം മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള സൂപ്പർ സ്റ്റാർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ അഭിനയത്തെ പ്രശംസിച്ചും നിരവധി ആളുകൾ എത്തിയിരുന്നു. മലയാളത്തിലും മറ്റ് ഭാഷകളിമൊക്കെയായി കൈ നിറയെ ചിത്രങ്ങളുള്ള മോഹൻലാൽ ഇപ്പോൾ ‘മരയ്ക്കാർ അറബികടലിന്റെ സിംഹം’, ‘ഇട്ടിമാണി’ എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ്