ഇവൻ എന്റെ പ്രിയപുത്രൻ; കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

May 12, 2019

മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബന് ആൺകുഞ്ഞു പിറന്നുവെന്ന  വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്ത്. കുട്ടിയെ എന്ത് വിളിക്കും എന്നതായിരുന്നു, ചാക്കോച്ചൻ ആരാധകർക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോഴിതാ കുട്ടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കുഞ്ഞിന്റെ പേര് എന്തെന്ന്, യേശുദാസ് ആണ് ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച് കുഞ്ചാക്കോ ബോബനോട് ചോദിച്ചത്. തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്ന് കുഞ്ചാക്കോ ബോബൻ മറുപടി പറഞ്ഞിരുന്നു. അതായത് ബോബൻ കുഞ്ചാക്കോ എന്ന്. അങ്ങനെയായിരുന്നു ആരാധകരും കുഞ്ഞിനെ പേര് വിളിച്ചത്. ഇപ്പോള്‍ ബോബൻ കുഞ്ചോക്കോ അഥവ ഇസഹാക് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര് എന്ന് കുഞ്ചാക്കോ ബോബൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

കുഞ്ഞ് ജനിച്ച വാർത്തയും താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം എത്തിയ കുഞ്ഞതിഥിക്ക് ആശംസകൾ നേർന്ന് സിനിമ മേഖലയിലെ നിരവധി പ്രമുഖരും, ആരാധകരും രംഗത്തെത്തിയിരുന്നു.

Read also :ഷൈലജ ടീച്ചറായി രേവതി; ക്യാരക്ടർ പോസ്റ്റർ കണ്ട് അമ്പരന്ന് ആരാധകർ

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുഞ്ഞതിഥിയുടെ വിശേഷങ്ങൾക്ക് താഴെ ടോവിനോ തോമസ്,റിമ കലിങ്കല്‍,സംയുക്ത മേനോൻ, ഷെയിന്‍ നിഗം, ഷറഫുദ്ദീന്‍, തുടങ്ങി  നിരവധി താരങ്ങൾ ആശംസയുമായി എത്തിയിരുന്നു. ഇപ്പോഴിതാ ജൂനിയർ ചാക്കോച്ചന്റെ പേരിനും നിരവധി കമന്റുകളുമായി ആരാധകർ എത്തിയിട്ടുണ്ട്. കുഞ്ഞിന് എന്ത് പേരിടണമെന്ന് ആശയക്കുഴപ്പത്തിലാണെന്ന് കുഞ്ചോക്കോ ബോബൻ തന്നെ സാമൂഹ്യ മാധ്യമത്തിലൂടെ പറഞ്ഞിരുന്നു. BK/IKB ? ’ എന്നാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരുന്നത്. സംവിധായകൻ രഞ്ജിത് ശങ്കര്‍ IKB മതിയെന്ന് കമന്റും ചെയ്തിരുന്നു.