പേർളിക്ക് താലി ചാർത്തി ശ്രീനിഷ്; വിവാഹ ചിത്രങ്ങൾ കാണാം..

May 8, 2019

മിന്നുകെട്ടിന് ശേഷം പ്രണയ സഖിയ്ക്ക് താലി ചാർത്തി ശ്രീനിഷ്. കേരളക്കരയെ ഏറെ ആവേശത്തിലാക്കിയ പേർളി ശ്രീനിഷ് വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് ഇരുവരും വിവാഹിതരായി. കഴിഞ്ഞ ദിവസം ക്രിസ്ത്യൻ ആചാരപ്രകാരം പള്ളിയിൽ വെച്ച് വിവാഹിതരായ ഇരുവരും ഇന്ന് പുലർച്ചെ പാലക്കാട് വെച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹിതരായി.

വിവാഹത്തിനു മുമ്പുള്ള പേളിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളും പുറത്തു വന്നിരുന്നു  ഹല്‍ദിയുടെ ദൃശ്യങ്ങളും വീഡിയോകളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പാട്ടുപാടുന്ന പേർളിയെയും കാണാം.

ജനുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന്റെ എന്‍ഗേജ്മെന്‍റ് മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ നിശ്‌ചയം കഴിഞ്ഞത്

ടിവി അവതാരികയും നടിയുമാണ്  പേളി മാണി. തമിഴ്-മലയാളം സീരിയൽ താരമാണ് ശ്രീനിഷ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. റിയാലിറ്റി ഷോയ്ക്ക് ശേഷം തങ്ങളുടെ പ്രണയം സത്യസന്ധമായിരുന്നെന്നും വിവാഹ ജീവിതത്തിലേക്ക് കടക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു.