കൗതുകമുണര്‍ത്തി കുഞ്ഞന്‍ വീട്; ചിത്രങ്ങള്‍
കാലം മാറുമ്പോള്‍ കോലവും മാറണം എന്നാണല്ലോ പൊതുവെ പറയാറ്. ഇത്തരത്തില്‍ കാലഘട്ടത്തിന് അനുസരിച്ച് വീടിന്റെ രൂപഭംഗിയിലും പുതുമ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അധികവും. ഗുഹയ്ക്കുള്ളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ ഇന്ന് വിത്യസ്തമാര്‍ന്ന വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കുമെല്ലാം അവന്റെ താമസം മാറ്റിത്തുടങ്ങിയിരിക്കുന്നു. വീട്ടില്‍ കുറച്ച് അംഗങ്ങള്‍ മാത്രമാണുള്ളതെങ്കിലും വലുപ്പത്തിന്റെ കാര്യത്തില്‍ കുറവ് വരുത്താന്‍ പലരും ആഗ്രഹിക്കാറില്ല.
Read more:ചിത്രീകരണം പൂര്‍ത്തിയായി ‘മനോഹരം’ ഇനി തീയറ്ററുകളിലേക്ക്
തടിയിലാണ് വീടിന്റെ നിര്‍മ്മാണം. വെര്ടിക്കലായോ ഹൊറിസോണ്ടലായോ ഈ വീട് ഉപയോഗിക്കാം എന്നതാണ് മറ്റൊരു ആകര്‍ഷണം. ഒരു കുഞ്ഞന്‍ ജനലും അതുപോലെതന്നെ ഒരു ചെറിയ വാതിലും ഈ വീടിനുണ്ട്. ആവശ്യമെങ്കില്‍ ചെറിയൊരു കസേരയോ സ്റ്റൂളോ ഇട്ട് വീടിന്റെ ഉള്ളിലിരിക്കാം.