‘ബുദ്ധിമുട്ട് അനുഭവിച്ച സമയങ്ങളിലും നീ എന്നോടൊപ്പം ചേർന്നുനിന്നു’; റിമയെ അഭിനന്ദിച്ച് പാർവ്വതി

June 8, 2019

മലയാള സിനിമയുടെ കരുത്തരായ പെൺ പ്രതീകങ്ങളാണ് റിമ കല്ലുങ്കലും പാർവതിയും. അനീതിക്കെതിരെ ശബ്ദമുയർത്താനും, വെല്ലുവിളികളെ കരുത്തോടെ നേരിടാനുമൊക്കെ ഒറ്റകെട്ടായി ഉറച്ചുനിൽക്കുന്നവരാണ് ഇരുവരും. ഇവരുടെ സൗഹൃദവും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി പാർവതി. റിമ കല്ലിങ്കൽ ആദ്യമായി നിർമ്മാണം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിന് ആശംസകൾ നേർന്നാണ് നടി പാര്‍വ്വതി എത്തിയത്. നടി റിമ കല്ലിങ്കൽ ആദ്യമായി നിർമ്മാണം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിന് ആശംസകൾ നേർന്ന് നടി പാര്‍വ്വതി തിരുവോത്ത്.

റിമയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ് തോന്നുന്നതെന്ന്‌ പറഞ്ഞുകൊണ്ടാണ് പാർവ്വതി എഴുതി തുടങ്ങിയത്. വൈറസിന്റെ ചിത്രീകരണ സമയത്ത്  തിരക്കഥാകൃത്ത് മുഹ്സിൻ പരാരി പകർത്തിയ  മനോഹരമായ ചിത്രവും പങ്കുവച്ചുകൊണ്ടാണ് കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘മറ്റുള്ളവരോടും അതിനേക്കാളുപരി നമ്മളോടുതന്നെയുമുള്ള സത്യസന്ധതയുടെയും മൂല്യം പഠിപ്പിച്ചതും നീയാണ്. ഏറെ ബുദ്ധിമുട്ട് അനുഭവിച്ച സാഹചര്യങ്ങളിൽ നീ എന്നോടൊപ്പം ഉണ്ടായിരുന്നു എന്നതും എനിക്ക് ധൈര്യം പകർന്നുവെന്നും പാർവതി കുറിച്ചു. മ കല്ലിങ്കല്‍ പ്രസന്റ്‌സ്’ എന്ന എഴുത്തില്‍ തുടങ്ങുന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷവും അഭിമാനവും ഏറെയാണെന്നും പാർവതി കൂട്ടിച്ചേർത്തു.


കേരളം ഭീതിയോടെ നേരിട്ട നിപ വൈറസ് എന്ന വിഷയത്തെ കേവലം ഒരു ഡോക്യൂമെന്ററിയിൽ കവിഞ്ഞ് ഒരു സിനിമയിലേക്ക് എത്തുക എന്ന വെല്ലുവിളി ആഷിഖ് അബു എന്ന സംവിധായകൻ നേരിട്ടത് തികച്ചും അഭിനന്ദനാർഹം തന്നെ. നിപയെ കേരളക്കര അതിജീവിച്ച അതെ ഊർജവും മനോധൈര്യവും കെട്ടുപോകാതെ കാക്കാൻ ഈ ചിത്രത്തിനും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും കഴിഞ്ഞു എന്നതും പ്രശംസനാർഹം. റിയൽ ലൈഫ് കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന വിധത്തിലാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കപ്പെട്ടത്.

Read more: അതിജീവനത്തിന്റെ വൈറസ്; റിവ്യൂ വായിക്കാം… 

ആതുരസേവനത്തിലൂടെ രക്തസാക്ഷിയായ ലിനി സിസ്റ്ററെ അഖിലയിലൂടെ പുനർജീവിപ്പിച്ച് റിമയും, കാര്യങ്ങളെ കണ്ടെത്താനും അറിയാനും ആഗ്രഹവും അതിലുമുപരി നിരീക്ഷണ പാടവവുമുള്ള ഡോക്ടറായി പാർവതിയും ചിത്രത്തിലെ കഥാപാത്രങ്ങളെ തങ്ങളുടെ കൈകളിൽ ഭദ്രമാക്കി.