കലാസദന്‍ ഉല്ലാസായി മമ്മൂട്ടി; ‘ഗാനഗന്ധര്‍വ്വന്റെ’ ലുക്ക് ശ്രദ്ധേയമാകുന്നു
മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ഗാനഗന്ധര്വ്വന് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രമേശ് പിഷാരടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേശ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്വ്വന്. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക്. ഗാനഗന്ധര്വ്വന് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം മനോജ് കെ ജയനെയും ചിത്രത്തില്‍ കാണാം. ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക് ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
മുകേഷ്, ഇന്നസെന്ര്, സിദ്ദിഖ്, സലീം കുമാര്‍, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്.
Read more:വരവറിയിച്ച് മോഹന്‍ലാല്‍- സൂര്യ കൂട്ടുകെട്ട്; കൈയടി നേടി ‘കാപ്പാനി’ലെ ഗാനം