കൊളസ്‌ട്രോളിനു പരിഹാരം; സബര്‍ജെല്ലിയുടെ ആരോഗ്യഗുണങ്ങള്‍ നിരവധി

July 15, 2019

നിവിന്‍ പോളി നായകനായെത്തിയ പ്രേമം എന്ന സിനിമയില്‍ വിനയ് ഫോര്‍ട്ട് പറയുന്നത് ഓര്‍മ്മയില്ലേ… ‘ആയിരം ഏക്കര്‍ സബര്‍ജെല്ലി തോട്ടമുണ്ടെന്ന്’. എന്നാല്‍ ആയിരം ഏക്കറിനേക്കാള്‍ വലുതാണ് സബര്‍ജെല്ലിയുടെ ആരോഗ്യഗുണങ്ങള്‍. ഈ ഗുണങ്ങളറിഞ്ഞാല്‍ ഒരുപക്ഷെ ആരും സബര്‍ജെല്ലിയെ വേണ്ടെന്നു വയ്ക്കില്ല. സബര്‍ജെല്ലിയുടെ ചില ആരോഗ്യഗുണങ്ങളെ പരിചയപ്പെടാം.

വിറ്റാമിന്‍ എ, ബി, സി, ഫൈബര്‍, പൊട്ടാസ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, കാല്‍സ്യം, അയണ്‍, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് സബര്‍ജെല്ലി. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ സബര്‍ജെല്ലി ഏറെ ഗുണകരമാണ്. കാലറി വളരെ കുറവാണ് സബര്‍ജെല്ലിയില്‍. അതുകൊണ്ട് തന്നെ ശരീരത്തിലെ അമിത കൊളസ്‌ട്രോലിനെ ഇല്ലാതാക്കാന്‍ ഈ പഴവര്‍ഗം സഹായിക്കുന്നു. നാരുകള്‍ ധാരളമടങ്ങിയതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാനും സബര്‍ജെല്ലി ഗുണകരമാണ്. കുടലിലുണ്ടാകുന്ന വ്രണം, അള്‍സര്‍ തുടങ്ങിയവയ്‌ക്കെല്ലാം മികച്ചൊരു പ്രതിവിധിയാണ് സബര്‍ജെല്ലി.

ആന്റി ഓക്‌സിഡന്റിന്റെ ഗുണങ്ങളും സബര്‍ജെല്ലിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കാനും സബര്‍ജെല്ലി കഴിക്കുന്നത് ഗുണം ചെയ്യും. സബര്‍ജെല്ലി ജ്യൂസ് കുടിക്കുന്നതും ആരോഗ്യകരമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കാന്‍ സബര്‍ജെല്ലി സഹായിക്കുന്നു. അതുകൊണ്ടുതന്നെ അമിതമായ ശരീരഭാരം കുറയ്ക്കാനും സബര്‍ജെല്ലി ഉത്തമമാണ്.

Read more:‘ജാതിക്കാത്തോട്ടം… എജ്ജാതി നിന്‍റെ നോട്ടം….’; ഹൊ എന്തൊരു ഫീലാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ഈ പാട്ട്

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സബര്‍ജെല്ലി പഴങ്ങള്‍ ഗുണം ചെയ്യുന്നു. അയണ്‍ കണ്ടന്റ് അടങ്ങിയിട്ടുള്ളതിനാല്‍ അനീമിയ ഉള്ളവര്‍ സബര്‍ജെല്ലി കവിക്കുന്നത് നല്ലതാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും സബര്‍ജെല്ലി സഹായിക്കുന്നു. ആന്റി വൈറല്‍ ഗുണങ്ങളും സബര്‍ജെല്ലിയിലുണ്ട്. ജലദോഷം, പനി തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ക്ക് മികച്ചൊരു പ്രതിവിധിയാണ് സബര്‍ജെല്ലി.