വിവാഹിതരായിട്ട് അറുപതുവര്‍ഷം, സ്നേഹത്തോടെ പരസ്പരം ചേര്‍ത്തുപിടിച്ച് ഈ ദമ്പതികള്‍; ചിത്രങ്ങള്‍
ജീവിതം യൗവനതീഷ്ണവും പ്രണയപൂരിതവുമായിരിക്കണമെന്ന് കഥാകാരന് വൈക്കം മുഹമ്മദ് ബഷീര്‍ പണ്ടേ പറഞ്ഞുവച്ചതാണ്. ജീവിതം യൗവനതീക്ഷണവും പ്രണയപൂരിതവുമാക്കിയിരിക്കുന്ന ഒരു ദമ്പതികളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അറുപതാം വിവാഹ വാര്‍ഷികത്തിന്റെ നിറവിലാണ് ഗിഞ്ചറും ജോര്‍ജ് ബ്രൗണും. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയ ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.