ദേ, ഇതാണ് സൗബിന്റെ ‘സൂപ്പര്‍മാന്‍’; കുഞ്ഞ് ഒര്‍ഹാന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

July 15, 2019

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. കുറഞ്ഞനാളുകള്‍ക്കൊണ്ട് മലയാള ചലച്ചിത്ര ആസ്വാദകരുടെ ഇഷ്ടതാരമായ സൗബിന്‍ സാഹിറിന് മകന്‍ പിറന്ന വാര്‍ത്തയും ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞ് ജനിച്ച ദിവസം തന്നെ അമ്മയ്‌ക്കൊപ്പമുള്ള കുഞ്ഞുമകന്റെ ചിത്രം സൗബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇടയ്ക്കിടെ താരം കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും സാമൂഹ്യമ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് കുഞ്ഞു ഒര്‍ഹാന്റെ ചിത്രങ്ങള്‍. സൂപ്പര്‍മാന്റെ വസ്ത്രം ധരിച്ചുള്ള ഒര്‍ഹാന്റെ ചിത്രങ്ങള്‍ക്കാണ് ആരാധകര്‍ ഏറെ. ‘സൗബിന്റെ സൂപ്പര്‍മാന്‍’ എന്ന കമന്റുകളോടെ ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തു.


നിരവധി താരനിരകള്‍ ഒര്‍ഹാന്‍ സൗബിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ഒര്‍ഹാന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവരും നിരവധിയാണ്. 2017 ഡിസംബര്‍ 16 നായിരുന്നു കോഴിക്കോട് സ്വദേശിനിയായ ജാമിയയും സൗബിനും വിവാഹിതരായത്.


സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

Read more:എന്തൊരു മൊഞ്ചാണ്; ഈ അറബിപെണ്‍കുട്ടിയുടെ മലയാളം പാട്ടും വര്‍ത്തമാനവും: വീഡിയോ

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, മഹോഷിന്റെ പ്രതികാരം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ്, കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരന്നു.