അത്ഭുതപ്പെടുത്തും ഈ ചിത്രങ്ങള്‍; ‘ജല്ലിക്കെട്ട്’ ലൊക്കേഷന്‍ സ്റ്റില്‍സ്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ജല്ലിക്കെട്ട്. വിനായകനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രക്ഷകര്‍ക്ക് സുപരിചിതനായ ആന്റണി വര്‍ഗ്ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അങ്കമാലി ഡയറീസ്, ഈമായൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്. മലയാള ചലച്ചിത്രലോകത്തിന് ഒരലപ്പം വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. അതുകൊണ്ടുതന്നെ ജല്ലിക്കെട്ട് എന്ന ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് സിനിമയുടേതായി പുറത്തിറങ്ങുന്ന ചില ചിത്രങ്ങള്‍. അതേസമയം ടൊറന്റോ ചലച്ചിത്രമേളയില്‍ ജല്ലിക്കെട്ട് പ്രദര്‍ശിപ്പിക്കും. കണ്ടംപററി വേള്‍ഡ് സിനിമാ വിഭാഗത്തിലാണ് ഈ ചിത്രം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ 15 വരെയാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍.