ഇതാണ് നീലുവിന്റെ പാറുക്കുട്ടിയും പേരക്കുട്ടിയും; ക്യൂട്ട് വീഡിയോ

August 21, 2019

സാധാരണക്കാരുടെ കഥയുമായെത്തി പ്രേക്ഷക മനസ്സിൽ ഹരമായി മാറിയ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിക്കഴിഞ്ഞു. ഉപ്പും മുളകിലെ ‘അമ്മ സാന്നിധ്യമാണ് നിഷ സാരംഗ് എന്ന നീലു. നീലുവിന്റെ അഞ്ചാമത്തെ കുഞ്ഞാണ് മലയാളികളുടെ മുഴുവൻ പ്രിയങ്കരിയായ പാറുക്കുട്ടി. പിച്ച വെച്ചു നടക്കുന്നതിനു മുന്നേ ഫാന്‍സുകാരെ പോലും സൃഷ്ടിച്ചെടുത്തിട്ടുണ്ട് ഈ മിടുക്കി. അത്രയ്ക്ക് ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക് പാറുകുട്ടിയെ. പാറുകുട്ടിയുടെ ചിരിയും കൊഞ്ചലും കാണാന്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കാറുണ്ട്.

ഇപ്പോഴിതാ പാറുകുട്ടിയ്ക്കും പേരക്കുട്ടിയ്ക്കുമൊപ്പമുള്ള നിഷാ സാരംഗിന്റെ  വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു കുട്ടികളെയും കയ്യിലിരുത്തി കൊഞ്ചിക്കുന്ന നീലുവിനൊപ്പം കുസൃതിച്ചിരിയുമായി എത്തുന്ന കുഞ്ഞുങ്ങളെയും വീഡിയോയിൽ കാണാം.

Read also: എന്തൊരു ക്യൂട്ടാണ് പാറുകുട്ടിയുടെ ഈ ഡാൻസ്; വീഡിയോ 

നിഷ സാരംഗിന്റെ മകളുടെ കുട്ടിയാണ് റയാൻ. നീലുവിന്റെ കൈയ്യിൽ ഇരിക്കുന്ന റയാനെ നോക്കി ‘വാവേ’ എന്ന് വിളിക്കുകയും  ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്യുകയാണ് നമ്മുടെ പ്രിയപ്പെട്ട പാറുക്കുട്ടി.

ഉപ്പും മുളകിലെ തന്നെ നീലുവിന്റെ മൂത്ത മകൻ വിഷ്ണുവായി വേഷമിടുന്ന ഋഷി എസ് കുമാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.