നടന് അനൂപ് ചന്ദ്രന് വിവാഹിതനായി; ചിത്രങ്ങള്‍
നടന് അനൂപ് ചന്ദ്രന് വിവാഹിതനായി. രോഹിണി ഭവനത്തില്‍ ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഗുരൂവായൂരില്‍ വച്ചായിരുന്നു വിവാഹം.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. രഞ്ജിത്- മമ്മൂട്ടി ചിത്രമായ ബ്ലാക്ക് എന്ന സിനിമയിലൂടെയാണ് അനൂപ് ചന്ദ്രന് വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധേയനായി.