‘ലിജോ മാജിക്’; ടൊറന്റോ ചലച്ചിത്രമേളയില്‍ കൈയടി നേടി ‘ജല്ലിക്കെട്ട്’
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ജല്ലിക്കെട്ട്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലോക സിനിമാ മേഖലയില്‍ നിന്നും ലഭിയ്ക്കുന്നത്. ചിത്രം സമ്മാനിക്കുന്നത് അമ്പരപ്പിക്കുന്ന അനുഭവമാണെന്ന് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.
അങ്കമാലി ഡയറീസ്, ഈ.മാ.യൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്. മലയാള ചലച്ചിത്രലോകത്തിന് ഒരലപ്പം വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. അതുകൊണ്ടുതന്നെ ജല്ലിക്കെട്ട് എന്ന ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നത്.
2019- ല്‍ കേരളം ഏറ്റവും അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജല്ലിക്കെട്ട്. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് ശേഷമായിരിക്കും ചിത്രം കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ജല്ലിക്കെട്ട് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ട് മുതല്‍ 13 വരെയാണ് ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍.