ബാല്യകാലചിത്രം പങ്കുവച്ച് പ്രിയതാരം; “ആ ചിരിക്ക് ഒരു മാറ്റവും ഇല്ലല്ലോ” എന്ന് സോഷ്യല്‍മീഡിയ

September 28, 2019

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങള്‍ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. അത്തരം ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതും. നായകനായും ഹാസ്യതാരമായും വില്ലനായുമെല്ലാം ചലച്ചിത്രലോകത്ത് ശ്രദ്ധേയനായ മലയാളികളുടെ പ്രിയതാരം സൈജു കുറുപ്പാണ് ഫോട്ടോയിലെ താരം.

സൈജു കുറുപ്പ് തന്നെയാണ് തന്റെ ബാല്യകാല ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ ചിത്രത്തിന് ആരാധകരില്‍ അധികവും നല്‍കിയ കമന്റാണ് രസകരം. ‘ആ ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലല്ലോ…’ എന്നാണ് സൈജു കുറുപ്പിന്റെ ചിത്രത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്ന കമന്റ്.

Read more:അഗതിയായ സ്ത്രീയെ ചേര്‍ത്ത് നിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥ; പുതുവസ്ത്രം ധരിപ്പിച്ചപ്പോള്‍ നിറകണ്ണുകളോടെ ആലിംഗനം: സ്‌നേഹവീഡിയോ

2005-ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ സംവിധാനം നിര്‍വ്വഹിച്ച ‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് താരം അരങ്ങേറ്റംകുറിയ്ക്കുന്നത്. ബാബകല്യാണി, ചോക്ലേറ്റ്, മുല്ല, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിലൂടെ സൈജു കുറുപ്പ് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി.