‘നീയെന്റെ തിളങ്ങുന്ന നക്ഷത്രം’; ഭാര്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗബിന്: ചിത്രങ്ങള്‍
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഭാര്യയ്ക്ക് പിറന്നാല്‍ ആശംസകല് നേര്‍ന്നുകൊണ്ട് മനോഹരങ്ങളായ കുടുംബ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സൗബിന് സാഹിര്‍. സൗബിനും ഭാര്യ ജാമിയയും മകന് ഒര്‍ഹാനും മാലിയിലാണ് പിറന്നാള്‍ ആഘോഷിക്കുന്നത്.
അതേസമയം സൗബിന് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. കൗതുകം നിറച്ച് ചിത്രത്തിന്റെ ടീസറും അടുത്തിടെ പുറത്തിറങ്ങി. നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൗബിന് സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആണ് മറ്റൊരു ആകര്‍ഷണം.