ആരാധകർക്ക് ദീപാവലി ആശംസയുമായി ടൊവിനോ; വീഡിയോ

October 27, 2019

വെള്ളിത്തിരയിൽ അഭിനയവിസ്മയം സൃഷ്ടിക്കുന്ന താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ താരം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആരാധകർക്കായി താരം പങ്കുവച്ച വീഡിയോയും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.

അതേസമയം താരത്തിന്റേതായി വെള്ളിത്തിരയിൽ അവസാനം എത്തിയ ചിത്രം എടക്കാട് ബറ്റാലിയൻ 06 ആണ്. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സംയുക്ത മേനോന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. തീവണ്ടീ, കൽക്കി എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ സംയുക്ത കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തില്‍ പട്ടാളക്കാരനായാണ് ടൊവിനോ തോമസ് എത്തുന്നത്. ഒരു പട്ടാളക്കാരന്റെ ജീവിതചുറ്റുപാടുകളാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പിള്ളെ, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഢന്‍, ശാലു റഹീം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് എടക്കാട് ബറ്റാലിയന്‍ 06-ല്‍.

അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരമാണ് ടൊവിനോ തോമസ്. ടൊവിനോ ചിത്രങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നതും. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോയുടെ കഥാപാത്രങ്ങളാണ്.