വിശാല്‍ നായകനായി ‘ആക്ഷന്‍’; ചിത്രങ്ങള്‍ കാണാം
വിശാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ആക്ഷന്‍’. മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രം എന്നുകൂടി ഈ സിനിമയെ വിശേഷിപ്പിക്കാം. ഐശ്വര്യ ലക്ഷ്മിക്ക് പുറമെ, തമന്നയും അഹന്‍സാ പൂരിയും ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളായെത്തുന്നുണ്ട്. റിലീസിനൊരുങ്ങുകയാണ് ചിത്രം. നവംബര്‍ 15 ന് ആക്ഷന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
അതേസമയം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ലൊക്കേഷന്‍ സ്റ്റില്ലുകള്‍. സുന്ദര്‍ സി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ട്രൈഡന്റ് ആര്‍ട്സിന്റെ ബാനറില്‍ ആര് രവീന്ദ്രനാണ് ആക്ഷന്‍ എന്ന സിനിമയുടെ നിര്‍മ്മാണം. ഡൂഡ്ലി ഛായാഗ്രഹണം നിർവഹിക്കുന്നു. ഹിപ്ഹോപ് തമിഴയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.