‘ജീവിതത്തിന്റെ പ്രകാശം’; മകനൊപ്പമുള്ള ചിത്രങ്ങളുമായി എമി ജാക്സൺ

November 23, 2019

ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് എമി ജാക്സൺ. ബ്രിട്ടീഷ് വംശജയെങ്കിലും എമി തിളങ്ങിയത് സൗത്ത് ഇന്ത്യൻ സിനിമകളിലാണ്. അടുത്തിടെയാണ് എമിക്കും ജീവിത പങ്കാളിയ്ക്കും കുഞ്ഞു പിറന്നത്. വിദേശിയരായതിനാൽ ഇനിയാണ് എമി വിവാഹത്തിലേക്ക് കടക്കുന്നത്. ഇപ്പോൾ കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ഇൻസ്റഗ്രാമിലൂടെ പങ്കു വയ്ക്കുകയാണ് എമി ജാക്സൺ.

‘എന്റെ ജീവിതത്തിന്റെ പ്രകാശ’മെന്നാണ് കുഞ്ഞിനെ എമി ജാക്സൺ വിശേഷിപ്പിക്കുന്നത്. മകന്റെ ഓരോ വിശേഷങ്ങളും എമി ഇൻസ്റാഗ്രാമിലൂടെ പങ്കു വയ്ക്കാറുണ്ട്. വിവാഹനിശ്ചയത്തിനു ശേഷം മാതൃദിനത്തിലാണ് താൻ അമ്മയാകുന്ന വാർത്ത ആരാധകരോട് എമി പങ്കുവെച്ചത്.

Read More:അഭിനയം മാത്രമല്ല, പാട്ടുമുണ്ട്; അതിമനോഹര പ്രണയഗാനവുമായി അഹാന- വീഡിയോ

ആര്യയുടെ നായികയായി ‘മദ്രാസപ്പട്ടണ’ത്തിലൂടെയാണ് എമി തമിഴ് സിനിമ ലോകത്തേക്ക് എത്തിയത്. പിന്നീട് ഒട്ടേറെ തമിഴ് ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ‘തങ്കമകൻ’, ‘തെരി’ തുടങ്ങിയ ചിത്രങ്ങളാണ് എമിക്ക് കൂടുതൽ അംഗീകാരം നേടിക്കൊടുത്തത്. ഏറ്റവും ഒടുവിലായി രജനികാന്തിനൊപ്പം ‘2.0’ യിലാണ് അവസാനമായി അഭിനയിച്ചത്.