ലാലേട്ടനൊപ്പം ഒരു ചിത്രമെടുക്കണം; ആഗ്രഹം സഫലമായ കഥ പറഞ്ഞ് താരം

November 4, 2019

മലയാളികളുടെ മുഴുവൻ ആരാധനാപാത്രമായ കലാകാരനാണ് മോഹൻലാൽ. ആ നടന വിസ്മയത്തെ ഒന്നടുത്ത് കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാവില്ല. മോഹൻലാൽ എന്ന അത്ഭുത പ്രതിഭയെ കാണാൻ ആഗ്രഹിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ ആഗ്രഹം സഫലമായ കഥയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ചിത്രത്തിൽ കാണുന്ന ഈ കൊച്ചുപെൺകുട്ടി മലയാളത്തിന്റെ പ്രിയതാരം ആൻ അഗസ്റ്റിനാണ്. വർഷങ്ങൾക്ക് മുമ്പ് തന്റെ പ്രിയതാരത്തിനൊപ്പം ഒരു ചിത്രമെടുക്കാൻ  കൊതിച്ചിരുന്ന കുഞ്ഞുമകളുടെ ആഗ്രഹം മറ്റാരോ ക്യാമറിയിലാക്കിയെന്ന് പറഞ്ഞുകൊണ്ടാണ് ആൻ അഗസ്റ്റിൻ ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ആൻ നേരത്തെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ആരോ അടുത്തിടെ വീണ്ടും സജീവമാക്കിയതാണ്.

ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്‌ ആൻ ചലച്ചിത്ര രംഗത്തെത്തിയത്.അർജുനൻ സാക്ഷി, ത്രീ കിങ്‌സ്, ഓർഡിനറി, പോപ്പിൻസ്, വാദ്ധ്യാർ , ഫ്രൈഡേ, ടാ തടിയാ, റബേക്ക  ഉതുപ്പ് കിഴക്കേമല, ആർട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ താരം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. നീന എന്ന ചിത്രമാണ് താരം അഭിനയിച്ച അവസാന ചിത്രം. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം . മലയാള ചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ.