‘ഇതാണ് ഞങ്ങളുടെ ആദ്യ ചിത്രം’; ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ

November 23, 2019

നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് നസ്രിയ ഫഹദ്  ഫാസിലിനെ വിവാഹം ചെയ്തത്. ഇരുവരും ഒന്നിച്ചഭിനയിച്ച ‘ബാംഗ്ലൂർ ഡേയ്സ്’ ഷൂട്ടിംഗ് പൂർത്തിയാക്കും മുൻപ് തന്നെ ഇരുവരുടെയും വിവാഹം നിശ്ചയിക്കുകയും പിന്നാലെ വിവാഹിതരാകുകയുമായിരുന്നു. ഇപ്പോൾ ഫഹദിനൊപ്പമെടുത്ത ആദ്യ ചിത്രം പങ്കു വയ്ക്കുകയാണ് നസ്രിയ.

‘ബാംഗ്ലൂർ ഡേയ്സ്’ ഷൂട്ടിങ്ങിനിടയിലുള്ള ഒരു ചിത്രമാണ് നസ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത നസ്രിയ ‘കൂടെ’ ചിത്രത്തിലൂടെ അടുത്തിടെയാണ് സിനിമ ലോകത്തേക്ക് മടങ്ങിയെത്തിയത്.

Read More:‘ജീവിതത്തിന്റെ പ്രകാശം’; മകനൊപ്പമുള്ള ചിത്രങ്ങളുമായി എമി ജാക്സൺ

പിന്നീട് നിർമാണ രംഗത്ത് ചുവടു വെച്ച നസ്രിയ, ഇപ്പോൾ വിവാഹ ശേഷം ഫഹദ് ഫാസിലിന്റെ നായികയായി എത്തുകയാണ് , ‘ട്രാൻസി’ലൂടെ. നസ്രിയയുടെ ‘ട്രാൻസ്’ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു. നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം ചിത്രീകരണം നീണ്ടുനിന്ന ‘ട്രാൻസ്’ ഉടൻ തിയേറ്ററുകളിൽ എത്തും. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്.