സുഖമായി ഉറങ്ങാൻ എളുപ്പ വഴികൾ

November 14, 2019

ഉറക്കമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം എന്ന് പറയാം. കാരണം ഉറക്കം നന്നായി നടന്നില്ലെങ്കിൽ ജീവിത ശൈലിയുടെ താളം തന്നെ തെറ്റും. ഒരാളുടെ ജീവിതത്തിൽ അത്രമേൽ സ്വാധീനം ചെലുത്താൻ ഉറക്കത്തതിന് സാധിക്കും. തിരക്കേറിയ ജീവിതയാത്രയിൽ പലപ്പോഴും നല്ല ഉറക്കം കിട്ടാത്തവരാണ് ഭൂരിഭാഗം ആളുകളും. കിടക്കയിലേക്ക് എത്തിയാൽ ആയിരം ടെൻഷൻ. ഉറക്കം വരാതാകുമ്പോൾ ഫോണും ആശ്രയിക്കും. എളുപ്പത്തിൽ ഉറങ്ങാൻ ചില പൊടിക്കൈകൾ ഉണ്ട്.

ഒരുപിടി ബദാമിന് നിങ്ങളുടെ ഉറക്കത്തെ നന്നായി സ്വാധീനിക്കാൻ സാധിക്കും. ഉറങ്ങാൻ പോകുന്നതിനു മുൻപായി ഒരുപിടി ബദാം കഴിച്ചാൽ സുഗമായി ഉറങ്ങാം. സ്ഥിരമായി ഉറക്കത്തിനു മുൻപ് ബദാം കഴിച്ച് ശീലിച്ചു നോക്കു, സുഖകരമായ ഉറക്കം കിട്ടും. ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഉറക്കം നൽകുന്നത്.

മറ്റൊരു മാർഗം പാല് കുടിക്കുക എന്നതാണ്. ഉറക്കത്തിനു മുൻപായി ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ പാൽ കുടിച്ചാൽ സുഖമായി ഉറങ്ങാം. ട്രിപ്റ്റോഫാനും, കാൽസ്യവുമൊക്കെ നല്ല ഉറക്കം പ്രദാനം ചെയ്യുന്നവയാണ്. ഇവയെല്ലാം അടങ്ങിയിട്ടുള്ള പാൽ നല്ല ഉറക്കം നൽകുന്നു.

Read More : ‘നൻപൻ ഡാ…’ സുഹൃത്തുക്കളുടെ സർപ്രൈസ് സമ്മാനത്തിൽ കണ്ണുനിറഞ്ഞ് പിറന്നാളുകാരൻ: വൈറൽ വീഡിയോ

മറ്റൊന്ന് മഗ്നീഷ്യം നന്നായി അടങ്ങിയിട്ടുള്ള വാൾനട്ട് ആണ്. ഉറങ്ങാൻ പോകുന്നതിനും മൂന്നു മണിക്കൂർ മുൻപ് കുറച്ച് വാൾനട്ട് കഴിക്കുക. മഗ്നീഷ്യമുള്ളതിനാൽ ഇതും നല്ല ഉറക്കത്തിന് സഹായിക്കുന്നു.

രാത്രിയിൽ ഓട്സ് കഴിച്ചാൽ നല്ല ഉറക്കം കിട്ടും. ഫൈബർ നല്ല അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഓട്സും നല്ല ഉറക്കം പ്രദാനം ചെയ്യുന്നു. വൈകിട്ടുള്ള ഭക്ഷണത്തിനു പകരമായി ഓട്സ് കഴിക്കാം. സുഖമായി ഉറങ്ങാം.