കൂട്ടിലകപ്പെട്ട കുരങ്ങിനെ രക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന നായ- സൗഹൃദം നിറഞ്ഞ വീഡിയോ

December 19, 2019

മനുഷ്യരുടെ പ്രവർത്തികൾ അതിരുവിടുമ്പോൾ സൗഹൃദം കൊണ്ട് ഹൃദയം കവരുകയാണ് മൃഗങ്ങൾ. മൃഗങ്ങൾ കാണിക്കുന്ന സ്നേഹവും കരുണയുമൊന്നും അത്രത്തോളം ഒരു മനുഷ്യനിലുമില്ല. ഇപ്പോൾ ഒരു നായയും കുരങ്ങും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.

ഒരു കൂടയ്ക്ക് ഉള്ളിൽ കുടുങ്ങി പോയിരിക്കുകയാണ് കുട്ടികുരങ്ങ്. പുറത്ത് നിസഹായനായി നിൽക്കുകയാണ് നായ. സഹായത്തിനു അഭ്യർത്ഥിക്കുന്ന വണ്ണം കുട്ടികുരങ്ങ് നായയെ തോണ്ടുകയും ചെയ്യുന്നുണ്ട്.

എങ്ങനെയും കൂട്ടുകാരനെ പുറത്തെത്തിക്കാൻ നായ മണ്ണുമാന്താൻ തുടങ്ങുന്നു. എന്നിട്ടും രക്ഷയില്ലെന്ന് കണ്ടു നിസഹായനായി നിൽകുമ്പോൾ കുരങ്ങ് വീണ്ടും തോണ്ടും. അപ്പോൾ പൂർവാധികം ശക്തിയോടെ നായ മണ്ണുമാന്തും.

Read More:‘പെണ്ണുലകം…’; ആവേശം പകര്‍ന്ന് ഉള്‍ട്ടയിലെ ഗാനം: വീഡിയോ

വിഡിയോയിൽ ഉടനീളം നായ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങൾ കാണാം. ഒടുവിൽ രക്ഷപ്പെട്ട് കൂടയ്ക്കുള്ളിൽ നിന്നും കുരങ്ങ് ഇറങ്ങി ഓടുമ്പോൾ സന്തോഷത്തോടെ തുള്ളിച്ചാടി പിന്നാലെ നായയും പായുന്നു. രസകരമാണ് ഈ വീഡിയോ.