ചപ്പാത്തി ചില്ലറക്കാരനല്ല; അടങ്ങിയിരിക്കുന്നത് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ

December 19, 2019

ചപ്പാത്തി പതിവായി കഴിക്കുന്നവരും തീരെ ഇഷ്ടമില്ലാത്തവരുമുണ്ട്. ചിലർ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ചപ്പാത്തി കഴിക്കുന്നത്. പൊതുവെ പ്രമേഹ രോഗികളാണ് ചപ്പാത്തി കഴിക്കാറുള്ളത്. രോഗ നിയന്ത്രണത്തിലുപരി ഒരുപാട് ആരോഗ്യ ഗുണങ്ങൾ ചപ്പാത്തിയിലുണ്ട്.

ഒട്ടേറെ പോഷകങ്ങൾ ചപ്പാത്തിയിലുണ്ട്. ദഹനപ്രക്രിയയെ സുഗമമാക്കാൻ ചപ്പാത്തിക്ക് സാധിക്കും. ഗോതമ്പു നാരുകളുടെ സാന്നിധ്യം കൊണ്ട് ചപ്പാത്തി വളരെ വേഗം ദഹിക്കും. അതുപോലെ ചർമത്തിനു തിളക്കം വർധിപ്പിക്കാനും ചപ്പാത്തിയിൽ അടങ്ങിയിരിക്കുന്ന അതായത് ഗോതമ്പിൽ അടങ്ങിയിരിക്കുന്ന സെലീനിയം, സിങ്ക് തുടങ്ങിയവ സഹായിക്കുന്നു.

Read More:കൂട്ടിലകപ്പെട്ട കുരങ്ങിനെ രക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന നായ- സൗഹൃദം നിറഞ്ഞ വീഡിയോ

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ ഉല്പാദനവും കാര്യക്ഷമമായി നടക്കുന്നു. അങ്ങനെ ആരോഗ്യകരമായി ശരീരം കാത്ത് സൂക്ഷിക്കാൻ ചപ്പാത്തി പലവിധത്തിലും സഹായിക്കുന്നു.