പഴയ പതിനേഴുകാരൻ പാട്ടുകാരന്റെ വീഡിയോ പങ്കുവെച്ച് എം ജയചന്ദ്രൻ

December 27, 2019

മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. തന്റെ പതിനേഴാം വയസ്സിലെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് എം ജയചന്ദ്രനിപ്പോൾ. മുപ്പത്തിയൊന്നു വർഷങ്ങൾക്ക് മുൻപുള്ള ഒരു വീഡിയോ ആണ് എം ജയചന്ദ്രൻ പങ്കുവെച്ചിരിക്കുന്നത്.

ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ ‘ചെമ്പക പുഷ്പ സുവാസിത യാമം’ എന്ന ഗാനമാണ് ജയചന്ദ്രൻ ആലപിക്കുന്നത്. പൊടിമീശക്കാരനായ പതിനേഴുകാരനാണ് അന്ന് എം ജയചന്ദ്രൻ.

Read More:‘ചിലപ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്’- സൗഹൃദത്തെ കുറിച്ച് ഭാവന

1988ലെ ഒരു വീഡിയോ ആണ് ഇത്. പഴയകാല കമൽഹാസൻ ലുക്കാണ് ഈ വീഡിയോയിലെന്ന് ഒരുപാട് ആളുകൾ കമന്റ്റ് ചെയ്തിട്ടുണ്ട്. അന്നും ഇന്നും ശബ്ദം ഒരുപോലെ മധുരമുള്ളതാണെന്നും ആരാധകർ പറയുന്നുണ്ട്. എന്തായാലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് എം ജയചന്ദ്രൻ ഈ വീഡിയോയിലൂടെ.