കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ നായിക

December 30, 2019

മലയാളികളുടെ പ്രിയ നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം സിനിമ ലോകത്ത് നിന്ന് കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം സംവൃത റിയാലിറ്റി ഷോ ജഡ്ജ് ആയി തിരികെയെത്തി. സിനിമയിലും രണ്ടാം വരവിൽ സംവൃത തിളങ്ങി. ഇപ്പോൾ തന്റെ ചെറുപ്പകാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവൃത.

വളരെ ക്യൂട്ട് ആയിട്ടുള്ള ചിത്രമാണ് സംവൃത പങ്കുവെച്ചിരിക്കുന്നത്. ‘ബേബി മി’ എന്ന് കുറിച്ചാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പണ്ടേ ഗ്ലാമർ ആയിരുന്നല്ലേ എന്നൊക്കെ കമന്റുകളുമുണ്ട് ചിത്രത്തിന്.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

Read More:മാറേണ്ടത് മനുഷ്യന്റെ മനസാണ്, നിയമ വ്യവസ്ഥിതിയല്ല- വേറിട്ട പ്രമേയവുമായി ശ്രദ്ധനേടി ഹ്രസ്വചിത്രം ‘354’

തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി.