‘ഒരു മനോഹര സായാഹ്നത്തിന്റെ ഓർമയ്ക്ക്’- റാം ലൊക്കേഷനിൽ നിന്നും അനൂപ് മേനോൻ

January 31, 2020

മോഹൻലാലിനെയും തൃഷയെയും നായിക നായകന്മാരാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാം’. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ മുൻപ് പുറത്ത് വന്നിരുന്നു. ഇപ്പോൾ ലൊക്കേഷനിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ താരങ്ങളായ അനൂപ് മേനോനും തൃഷയും.

‘ഇന്ത്യയിലെ മികച്ച സംവിധായകനും ഇതിഹാസ നടനൊപ്പവും. ഇവർക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് ഒരു ഭാഗ്യമാണ്’. തൃഷ കുറിക്കുന്നു. സെൽഫിയാണ് അനൂപ് മേനോൻ പങ്കുവെച്ചിരിക്കുന്നത്.

‘ഒരു മനോഹര സായാഹ്നത്തിന്റെ ഓർമയ്ക്ക്’ എന്നാണ് അനൂപ് മേനോൻ കുറിച്ചിരിക്കുന്നത്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് റാം.

Read More:‘റാം’ ലുക്കില്‍ മോഹന്‍ലാല്‍, ഒപ്പം തൃഷയും; ചിത്രീകരണം പുരോഗമിക്കുന്നു

രമേശ് പി പിള്ള, മിഥുൻ എസ് പിള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.