ത്രീഡിയോ ഫോട്ടോഷോപ്പോ അല്ല ഇതാണ് മേക്കപ്പിന്റെ അനന്ത സാധ്യതകൾ; വിസ്മയിപ്പിച്ച് ഡെയിൻ, വീഡിയോ

January 29, 2020

മുഖം മനസിന്റെ കണ്ണാടി എന്നാണ് പഴമക്കാർ പറയുന്നത്.. മനുഷ്യന്റെ ഉള്ളിലെ ഓരോ വികാരങ്ങളും മുഖത്ത് കൃത്യമായി വിരിയുമത്രേ.. എന്നാൽ മുഖം തന്റെ ക്രിയേറ്റിവ് സ്‌പേസ് ആക്കി മാറ്റിയ ഡെയിൻ യൂൺ എന്ന യുവതിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

യാഥാർഥ്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള അതിർവരമ്പുകളെ ഇല്ലാതാക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എന്ന സാങ്കേതിക വിദ്യ സ്വന്തം മുഖത്ത് പരീക്ഷിച്ചാണ് ഡെയിൻ ശ്രദ്ധ നേടുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ഡെയിൻ തന്റെ മുഖത്ത് പരീക്ഷിച്ച വ്യത്യസ്തമായ പരീക്ഷണങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡയ. യാഥാർഥ്യമേത്. മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത വിധത്തിലാണ് ഡെയിൻറെ ഓരോ വർക്കുകളും.

ചിത്രങ്ങൾ ആദ്യം കാണുമ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് കരുതുക. എന്നാൽ മേക്കപ്പിന്റെ അനന്തസാധ്യതകൾ ഇതിലൂടെ തുറന്നിടുകയാണ് ഡെയിൻ യൂൺ. ഡെയിൻ തന്നെയാണ് പരീക്ഷണ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നതും.

തിയേറ്റർ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന ഡെയിൻ പിന്നീട് ആ ജോലി ഉപേക്ഷിച്ച് ക്രിയേറ്റിവ് വർക്കുകളിലേക്ക് തിരിയുകയായിരുന്നു. ചെറിയ വികാരങ്ങൾ പോലും മുഖത്താണ് പ്രതിഫലിക്കുക എന്നുള്ളതുകൊണ്ടാണ് മുഖം ക്യാൻവാസാക്കി മാറ്റിയതെന്ന് ഡെയിൻ യൂൺ അഭിപ്രായപ്പെട്ടിരുന്നു. ഒരു മേക്കപ്പിന് ചിലപ്പോൾ 12 മണിക്കൂർ വരെ ചിലവഴിക്കേണ്ടതായി വരാറുണ്ടെന്നും ഡെയിൻ പറയുന്നു.